ബംഗളൂരു:കാസർകോട് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍ . സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് (22)ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് .ബംഗളൂരു ആസ്ഥാനമായ കമ്ബനിയില്‍ ഗെയിം ഡിസൈനര്‍ ആയിരുന്നു. രണ്ടു ദിവസമായി ഓഫിസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.