Home ടെക്നോളജി ബെംഗളൂരുവിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട്; നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍: ലക്ഷ്യം ഇങ്ങനെ

ബെംഗളൂരുവിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട്; നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍: ലക്ഷ്യം ഇങ്ങനെ

by admin

ബെംഗളൂരു: നഗരവാസികള്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ബെംഗളൂരുവില്‍ രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം പരിഗണിച്ചു വരികയാണ് കര്‍ണാടക സര്‍ക്കാര്‍.ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു ടെക് ഉച്ചകോടിയില്‍ പുതിയ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വലിയ അപ്‌ഡേറ്റ് ആണ് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പങ്കുവെച്ചത്.ഡല്‍ഹി, മുംബൈ പോലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മാത്രമാണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ളത്. ഈ പട്ടികയില്‍ വൈകാതെ ബെംഗളൂരു കൂടി ഇടം നേടും എന്ന സൂചനയാണ് ഉപ മുഖ്യമന്ത്രി നല്‍കുന്നത്.നഗരത്തിന്റെ തെക്കന്‍ ഭാഗത്ത് (സൗത്ത് ബെംഗളൂരു) രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ സജീവമായി പരിഗണിച്ചു വരുന്നത്. ഈ വര്‍ഷം ആദ്യം പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു.

കനകപുര റോഡിന് സമീപം കഗ്ഗലിപുര, ഹാരോഹള്ളി എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളും വടക്കന്‍ ബെംഗളൂരുവില്‍ കുനിഗല്‍ റോഡിലെ ഒരു സ്ഥലവുമാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ മൂന്നു സ്ഥലങ്ങളും കണ്ടെത്തിയത്.ഇതില്‍ തന്നെ സൗത്ത് ബെംഗളൂരുവിലെ കനകപുരയ്ക്ക് സാധ്യതകള്‍ കൂടുതലാണ്. സമീപത്തെ മൈസൂരു റോഡ്, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വ്യാവസായിക മേഖലകള്‍ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.2033-ല്‍ വിമാനത്താവളം ആരംഭിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിന് കാരണം ബെംഗളൂരുവിലെ കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഉണ്ട്. 2033 വരെയാണ് ഈ വിലക്കുള്ളത്. ഈ സാഹചര്യത്തിലാണ് 2033 ആകുമ്ബോള്‍ പുതിയ വിമാനത്താവളം ആരംഭിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. അഞ്ചോ ആറോ വര്‍ഷം എടുത്ത് പൂര്‍ത്തിയാക്കേണ്ട ബൃഹദ് പദ്ധതിയാണ് ഇതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മന്ത്രി എംപി പാട്ടീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിലവിലുള്ള ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഡെവലപ്പര്‍മാരുമായി ചര്‍ച്ചകള്‍ നടത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. യാത്രക്കാരുടെ എണ്ണം, വ്യാവസായിക ആവശ്യകതകള്‍, ഭാവിയിലെ ഡിമാന്‍ഡ് എന്നിവ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടക്കുക.ബെംഗളുരുവിലെ വിമാനത്താവളത്തിന് സമീപമുള്ള തമിഴ്‌നാട് നഗരമായ ഹൊസൂരിലും മറ്റൊരു വിമാനത്താവളം വരാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട് സര്‍ക്കാരാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. 2,300 ഏക്കറില്‍ വിമാനത്താവളം നിര്‍മിക്കാനാണ് പദ്ധതി. അടുത്തടുത്ത് രണ്ടു വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ അത് രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യോമയാന മേഖലയിലെ മത്സരത്തിനും വഴിയൊരുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group