Home പ്രധാന വാർത്തകൾ കര്‍ണാടകയില്‍ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍

കര്‍ണാടകയില്‍ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍

by admin

ബെംഗളൂരു: മലയാളി വിദ്യാർത്ഥികളുമായെത്തിയ പഠനയാത്ര സംഘം അപകടത്തില്‍പ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്.സംഭവത്തില്‍ 15 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സന്ദർശിച്ച്‌ മടങ്ങുമ്ബോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളാണ് ഇവർ. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഹാസനിലെ അറയ്ക്കല്‍ഗു‍‍ഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർഗ്രല്ലിന് സമീപത്തുവെച്ച്‌ ബസ് മറിയുകയായിരുന്നു. 15ഓളം വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവം നടന്നയുടൻ തന്നെ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കല്‍ഗു‍‍ഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം മടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group