Home പ്രധാന വാർത്തകൾ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനെ 13 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍ വിട്ടു

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനെ 13 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍ വിട്ടു

by admin

ന്യൂ ഡൽഹി : ഡല്‍ഹി റെഡ് ഫോർട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ ഇ ഡി കസ്റ്റഡിയില്‍ എടുത്ത അല്‍ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു.ഡിസംബർ ഒന്നു വരെ 13 ദിവസത്തേക്കാണ് ഇദ്ദേഹത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.അല്‍ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്‌ട് (പി എം എല്‍ എ) സെക്ഷൻ 19 പ്രകാരം സിദ്ദീഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിലുള്ള ഇ സി ഐ ആർ അടിസ്ഥാനമാക്കിയുള്ള പി എം എല്‍ എ അന്വേഷണത്തിന്റെ ഭാഗമാണിത്.

അല്‍ ഫലാ യൂണിവേഴ്സിറ്റി (ഫരീദാബാദ്) എൻ എ എ സി അംഗീകാരം ലഭിച്ചെന്ന് തെറ്റിദ്ധാരണ പരത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച്‌ സാമ്ബത്തിക ലാഭം നേടിയതായി ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ് ഐ ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. യു ജി സി ആക്‌ട് 1956-ലെ 12 (ബി) വകുപ്പ് പ്രകാരമുള്ള യു ജി സി അംഗീകാരം ഉണ്ടെന്നും തെറ്റായി പ്രചരിപ്പിച്ച്‌ പൊതുജനങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചതായും എഫ് ഐ ആറുകളില്‍ പറയുന്നു.അതേസമയം, ഡല്‍ഹി കാർ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണിത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറോടിച്ച ഡോ. ഉമറുമായി ബന്ധമുള്ള ഭീകരസംഘടനയെ പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥർ, സംഘടിതമായ ആഭ്യന്തര സംവിധാനം, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ചാനലുകള്‍, ആസൂത്രിതമായ ആയുധ നീക്കം എന്നിവയുടെ സൂചനകള്‍ കണ്ടെത്തിയതായി എ എൻ ഐ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group