Home പ്രധാന വാർത്തകൾ ചെങ്കോട്ട സ്ഫോടനം: ഭീകരൻ ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കശ്മീരിലെ നദിയില്‍ നിന്ന് കണ്ടെത്തി

ചെങ്കോട്ട സ്ഫോടനം: ഭീകരൻ ഉമര്‍ നബിയുടെ മൊബൈല്‍ ഫോണ്‍ കശ്മീരിലെ നദിയില്‍ നിന്ന് കണ്ടെത്തി

by admin

ചെങ്കോട്ട ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഒരു മൊബൈല്‍ഫോണ്‍ അന്വേഷണസംഘം കണ്ടെത്തി. ആകെ രണ്ട് മൊബൈല്‍ഫോണ്‍ ഇയാളുടെ പേരിലുണ്ടെന്നാണ് നിഗമനം.കശ്മീർ താഴ്‌വരയിലെ ഒരു നദിയില്‍ നിന്നാണ് മൊബൈല്‍ഫോണ്‍ വീണ്ടെടുത്തത്.കഴിഞ്ഞമാസം അവസാനം ഉമർ നബി വീട്ടിലെത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുൻപുള്ള ഈ സന്ദർശനത്തില്‍ ഉമർ നബി മൊബൈല്‍ഫോണ്‍ സഹോദരന് നല്‍കി.സ്ഫോടനത്തിനുശേഷം ഉമറിന്റെ സഹോദരങ്ങളായ സഹൂർ ഇല്ലാഹി, ആഷിഖ് ഹുസൈൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇല്ലാഹിയാണു മൊബൈല്‍ ഉപേക്ഷിച്ച നദിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടയാണു വിവരങ്ങള്‍ വീണ്ടെടുത്തത്. ഈ മൊബൈല്‍ഫോണിലെ വിഡിയോയാണ് ഇന്നലെ പുറത്തുവന്നത്. അതിനിടെ, ED അറസ്റ്റ് ചെയ്ത അല്‍ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ധിക്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group