ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2-ന് തുറക്കും.പ്രതിദിനം 6,500 സന്ദർശകർക്ക് പ്രവേശനമുള്ള പാർക്കില്‍ ഹൈ ത്രില്‍, കിഡ്സ്, ഫാമിലി, വാട്ടർ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈൻ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയല്‍ കാർഡുമായെത്തുന്ന കോളേജ് വിദ്യാർത്ഥികള്‍ക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകള്‍ക്കും സീസണുകള്‍ക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ഈ വരുന്ന ഡിസംബർ 1 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേർന്ന് പാർക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ഡിസംബർ 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്യും. (Amusement park)വണ്ടർലാ ഹോളിഡേയ്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി ഈ സ്വപ്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചതിങ്ങനെ: പതിറ്റാണ്ടുകള്‍ നീണ്ട ഒരു സ്വപ്നത്തിന്റ സാക്ഷാത്കാരമാണ് വണ്ടർലാ ചൈന്നൈ. തമിഴ്നാട് സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് സഫലമായത്.
ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്മെന്റ പാർക്കാണ് ഇതെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ സർഗ്ഗാത്മകത, സംസ്കാരം എന്നിവയുടെ പ്രതിഫലനമായിരിക്കണം വണ്ടർലാ ചെന്നൈ എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ക്ഷേത്രങ്ങളിലെ കൊത്തുപണികളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങള്‍ ആസ്വദിക്കാൻ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. ഈ പാർക്കിലെ ഓരോ കോണും ആ കഥകള്‍ നിങ്ങളോട് പറയും. ദക്ഷിണേന്ത്യയിലുടനീളം ഞങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുക എന്നതിനൊപ്പം വിനോദ സഞ്ചാരരംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലുമുള്ള തമിഴ്‌നാടിന്റെ പുരോഗമന കാഴ്ചപ്പാടിനോടുള്ള ഞങ്ങളുടെ മതിപ്പു പ്രകടിപ്പിക്കുക കൂടിയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്.വണ്ടർലാ ചെന്നൈയില്‍ ആയിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാര മേഖലയ്ക്കും പ്രദേശവാസികള്‍ക്കും ഗുണപ്രദമാണ്. തമിഴ്നാട് സർക്കാരിന്റെ ഇൻഡസ്ട്രിയല്‍ ഗൈഡൻസ് ആൻഡ് എക്സ്പോർട്ട് പ്രൊമോഷൻ ബ്യൂറോയാണ് ഈ പദ്ധതിക്ക് വഴിയൊരുക്കിയത്. വിനോദ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഇത് ഊട്ടിയുറപ്പിക്കുന്നു. രാജ്യത് ത് അതിവേഗം വളരുന്ന ടൂറിസം രംഗത്തും വിനോദ മേഖലയിലും ശക്തമായ കാല്‍വയ്പ്പിന് വഴിയൊരുങ്ങുകയും ചെയ്യും. പ്രവേശന ടിക്കറ്റുകള്‍ https://bookings.wonderla.com/ എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. പാർക്കിലെ കൗണ്ടറുകളില്‍ നിന്ന് നേരിട്ടു വാങ്ങാനും അവസരമുണ്ട്.