Home പ്രധാന വാർത്തകൾ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

by admin

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്.ശബരിമല തീർഥാടനം പൂർത്തിയാക്കി മടങ്ങിയവരാണ് വാഹനത്തിലുണ്ടായിരുന്നത്ഇന്നുച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയില്‍ നിർമാണം നടക്കുന്ന ഭാഗത്ത് വെച്ച്‌ വാഹനം തെന്നിമാറുകയും നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയുമായിരുന്നു.

വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലഅതേസമയം ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക്. നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാത്തത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്ബ് എൻഡിആർഎഫ്, ആർഎഎഫ് സേനകളെ നിയോഗിക്കുന്ന പതിവ് കേന്ദ്രം ഇത്തവണ തെറ്റിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group