ബെംഗളൂരു: കര്‍ണാടക തലസ്ഥാന നഗരമായ ബെംഗളൂരുവിന് പുറത്തേക്ക് നമ്മ മെട്രോ ലൈന്‍ കടക്കുന്നു. ബെംഗളൂരുവിനെയും തുമകുരുവിനെയും ബന്ധിപ്പിച്ചുള്ള മെട്രോ ലൈന്‍ പ്രൊജക്ടിന് ഡിപിആര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍i ക്ഷണിച്ചു.
നവംബര്‍ 21ന് ടെന്‍ഡര്‍ സമര്‍പ്പിക്കണം. തൊട്ടുപിന്നാലെ ലേലം പരിശോധിച്ച് കമ്ബനിയെ തിരഞ്ഞെടുക്കും. ഇവര്‍ ആറ് മാസങ്ങള്‍ക്കകം ഡിപിആര്‍ സമര്‍പ്പിക്കേണ്ടി വരും.എന്നാല്‍ കടുത്ത വിമര്‍ശനവുമായി ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തി. തുമകുരുവിലേക്ക് മെട്രോ ലൈന്‍ സ്ഥാപിക്കുന്നതിന് പകരം ഏറെ കാലമായി ചര്‍ച്ചയിലുള്ള സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മണിക്കൂറില്‍ 34 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന മെട്രോ ട്രെയിന്‍, ബസ് യാത്രയുടെ വേഗതയും യാത്രക്കാര്‍ക്ക് നല്‍കില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.
ബംഗളൂരുവിലെ മാദാവരയ്ക്കും തുമകൂറിനും ഇടയിലുള്ള മെട്രോ ലൈനിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടിന് ഈ വര്‍ഷം ആദ്യം കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. നഗരങ്ങളെയും ജില്ലകളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ മെട്രോ ലൈന്‍ എന്ന നിലയില്‍ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. മൊത്തം 27 സ്റ്റേഷനുകളുള്ള ഈ മെട്രോ പാതയ്ക്ക് ഏകദേശം 20896 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.