Home പ്രധാന വാർത്തകൾ സൗദിയില്‍ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് 42 മരണം; ഒരാള്‍ ഗുരുതരാവസ്ഥയില്‍, മരിച്ചത് ഹൈദരാബാദ് സ്വദേശികള്‍

സൗദിയില്‍ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് 42 മരണം; ഒരാള്‍ ഗുരുതരാവസ്ഥയില്‍, മരിച്ചത് ഹൈദരാബാദ് സ്വദേശികള്‍

by admin

സൗദിയില്‍ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 42 മരണം. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഒരാള്‍ ഗുരുതര നിലയില്‍ തുടരുകയാണ്.ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം. ബസില്‍ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്.

അതില്‍ 42 പേരും മരിച്ചു. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ആണ്.മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്ബനി സ്ഥിരീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group