ബെംഗളൂരു: ‘മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് ടീം’ എന്ന വ്യാജേന അമേരിക്കക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത വന്‍ സൈബര്‍ തട്ടിപ്പ് സംഘം ബെംഗളൂരുവില്‍ പിടിയില്‍. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കെട്ടിടം വാടകയ്ക്കെടുത്ത് പ്രവര്‍ത്തിച്ചിരുന്ന മസ്ക് കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിലെ 21 പേരാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മസ്ക് കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്യും. സ്ഥാപനവുമായുള്ള വാടക കരാര്‍, പേയ്മെന്റ് വിവരങ്ങള്‍ തുടങ്ങിയവയും പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബെംഗളൂരു പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.