ബെംഗളൂരു: ബീഹാറിലെ തോല്‍വി കര്‍ണാടക കോണ്‍ഗ്രസിലും അസ്വസ്ഥത രൂക്ഷമാക്കി. നേതൃമാറ്റം വേണമെന്ന ആവശ്യം ഡെ.കെ. ശിവകുമാര്‍ ഗ്രൂപ്പ് സജീവമാക്കി.രണ്ടര വര്‍ഷം കഴിയുമ്ബോള്‍ ( നവംബര്‍ 20) മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി. കെ ശിവകുമാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് മുന്‍പ് രാഹുല്‍ അടക്കമുള്ളവര്‍ സമ്മതിച്ചതുമാണ്. ബീഹാറിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയാല്‍ അത് എങ്ങനെ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് ഹൈക്കമാന്‍ഡ്. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ സിദ്ധരാമയ്യ തുടരട്ടെയെന്ന നാലപാടിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ശിവകുമാര്‍ ഉറച്ച നിലപാടിലുമാണ്.നിരന്തരം തോല്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുന്ന പരിപാടി നേതാക്കള്‍ നിര്‍ത്തണമെന്നാണ് കര്‍ണാടകത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. അതുപോലെ വോട്ട് ചോരിയെന്ന വാദവും അവസാനിപ്പിക്കണം. ബിജെപിയുടേതിനു ബദല്‍ വികസന മാതൃക അവതരിപ്പിക്കണം. നേതാക്കള്‍ പറയുന്നു. ഇല്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിസന്ധിയുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.