കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സൗത്ത് വെസ്‌റ്റേൺ റെയിൽവേ. സത്യസായിബാവയുടെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സത്യസായി പ്രശാന്തി നിലയത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ 11 സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. സമയക്രമം വിശദമായി അറിയാം.എസ്‌എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06549) നവംബർ 22 ശനിയാഴ്ച പകൽ മൂന്നിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6:40ന് തിരുവനന്തപുരം നോർത്തിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കൃഷ്ണരാജപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പൊതനൂർ സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 11:17നാണ് പാലക്കാട് എത്തുക.തുടർന്ന് 12:25 തൃശൂർ, 01:28 ആലുവ, 01:50 എറണാകുളം, 03:07 കോട്ടയം, 03:28 ചങ്ങനാശേരി, 03:39 തിരുവല്ല, 03:50 ചെങ്ങന്നൂർ, 04:16 കായംകുളം, 05:00 കൊല്ലം, 05:26 വർക്കല ശിവഗിരി സ്റ്റേഷനുകൾ പിന്നിട്ടാണ് വൈകീട്ട് 06:40ന് തിരുവനന്തപുരത്തെത്തുക.