Home തിരഞ്ഞെടുത്ത വാർത്തകൾ ഫിസിക്സ്, അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ് മേഖലകളില്‍ ഗവേഷണം, എംഎസ്‌സി എന്നിവയ്ക്ക് അവസരം

ഫിസിക്സ്, അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ് മേഖലകളില്‍ ഗവേഷണം, എംഎസ്‌സി എന്നിവയ്ക്ക് അവസരം

by admin

അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ഫിസിക്‌സ് എന്നീ മേഖലകളില്‍ ഗവേഷണം നടത്താനും എംഎസ്‌സി പഠനത്തിനും സയന്‍സ്/എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സില്‍ (ഐയുസിഎഎ) അവസരം.സാവിത്രി ഭായി ഫൂലെ പുണെ യൂണിവേഴ്‌സിറ്റി (എസ്.പി.പി.യു)യില്‍ പ്രവര്‍ത്തിക്കുന്ന യുജിസിയുടെ സ്വയംഭരണ സ്ഥാപനമാണിത്. ഐയുസിഎഎ നാഷണല്‍ അഡ്മിഷന്‍ ടെസ്റ്റ് (ഇനാറ്റ്) 2026 അടിസ്ഥാനമാക്കിയാണ് പിഎച്ച്‌ഡി പ്രവേശനവും എസ്.പി.പി.യു- ഐയുസിഎഎ ജോയിന്റ് എംഎസ്സി (ഫിസിക്‌സ് വിത്ത് അസ്‌ട്രോഫിസിക്‌സ്) പ്രോഗ്രാം പ്രവേശനവും.ഗവേഷണമേഖലകള്‍കോസ്മിക് മാഗ്നറ്റിക് ഫീല്‍ഡ്‌സ്, കോസ്മോളജി ആന്‍ഡ് ലാര്‍ജ് സ്‌കെയില്‍ സ്ട്രക്ചര്‍, കംപ്യൂട്ടേഷണല്‍ അസ്‌ട്രോഫിസിക്‌സ്, എക്‌സ്ട്രാ ഗാലക്റ്റിക് അസ്‌ട്രോണമി, ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്, ഗ്രാവിറ്റേഷണല്‍ വേവ്‌സ്, ഹൈ എനര്‍ജി അസ്‌ട്രോഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ ഫോര്‍ അസ്‌ട്രോണമി, മെഗാ സയന്‍സ്, ക്വാണ്ടം മെട്രോളജി ആന്‍ഡ് സെന്‍സിങ്, സോളാര്‍ ആന്‍ഡ് സ്റ്റെല്ലാര്‍ ഫിസിക്‌സ്യോഗ്യതകുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, അസ്‌ട്രോണമി എന്നിവയിലൊന്നില്‍ എംഎസ്‌സി/ഇന്റഗ്രേറ്റഡ് എംഎസ്‌സി, അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്/എംഇ/എംടെക് ബിരുദം നേടിയവര്‍ക്കും 2026 ജൂലായ്ക്കകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും പിഎച്ച്‌ഡി സ്‌കോളര്‍ഷിപ്പിനായുള്ള ഇനാറ്റ് 2026-ന് അപേക്ഷിക്കാം.ഫിസിക്‌സ് ബിഎസ്‌സി ബിരുദമോ (രണ്ടാം വര്‍ഷംവരെ മാത്തമാറ്റിക്‌സ് പഠിച്ച്‌), എന്‍ജിനിയറിങ്ങിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദമോ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംഎസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം.കൂടാതെ, ഫൈനല്‍ ബിഎസ്‌സി, ആദ്യവര്‍ഷ എംഎസ്‌സി, മൂന്നാം/നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി, രണ്ടാം/മൂന്നാം വര്‍ഷ ബിഇ/ബിടെക് പ്രോഗ്രാമുകളില്‍ പഠിക്കുന്ന, ഗവേഷണ അഭിരുചിയുള്ളവര്‍ക്കും പിഎച്ച്‌ഡി പ്രീ- സെലക്ഷനുവേണ്ടി അപേക്ഷിക്കാം. യോഗ്യത നേടിയാല്‍ എംഎസ്‌സി/ബിഇ/ബിടെക് പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ഗവേഷണത്തിന് പ്രവേശനം നേടാം (പ്രീ- സെലക്ടഡ് വിഭാഗം).പട്ടിക, ഒബിസി, ഇഡബ്ല്യുഎസ്, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുമതി.അപേക്ഷകര്‍ക്ക്, അസ്‌ട്രോണമിയില്‍ മുന്‍പരിജ്ഞാനം വേണമെന്നില്ല. എന്നാല്‍, ഫിസിക്‌സില്‍ അഭിരുചി വേണം. എന്‍ജിനിയറിങ് പശ്ചാത്തലമുള്ളവര്‍ അപേക്ഷിക്കാന്‍ സ്ഥാപനം താത്പര്യപ്പെടുന്നു.ഇനാറ്റ് 2026പരീക്ഷ ജനുവരി 18-ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം അന്ന് രാവിലെ എട്ടിനും 9.45-നും ഇടയ്ക്ക് പരീക്ഷാകേന്ദ്രത്തില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്/എന്‍ജിനിയറിങ് വിഷയങ്ങളിലെ ചോദ്യങ്ങള്‍ (അടിസ്ഥാനവും ഉയര്‍ന്ന നിലവാരമുള്ളവയും) മൂന്നു ഭാഗങ്ങളിലായി പ്രതീക്ഷിക്കാം. പാര്‍ട്ട് എ -യില്‍ ബേസിക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ്. പാര്‍ട്ട് ബിയില്‍ ബേസിക്/അഡ്വാന്‍സ്ഡ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ്, പാര്‍ട്ട് സി -യില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ് എന്നിവയിലെ അഡ്വാന്‍സ്ഡ് ചോദ്യങ്ങള്‍ എന്നിവ ഉണ്ടാകും. പാര്‍ട്ട് എ, സി എന്നിവയില്‍ 16 വീതം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും പാര്‍ട്ട് ബിയില്‍ 8 ഇന്‍ഡിജര്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളും ഉണ്ടാകും.പരീക്ഷ അടിസ്ഥാനമാക്കിയുള്ള പിഎച്ച്‌ഡി, എംഎസ്‌സി തിരഞ്ഞെടുപ്പ് രീതികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.അപേക്ഷnat.iucaa.in/INAT2026 വഴി നവംബര്‍ 24-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അക്കാദമിക് മികവ് വിലയിരുത്താന്‍ കഴിവുള്ള രണ്ടു ‘റഫറി’കളെ നിര്‍ദേശിക്കണം. റഫറി റിപ്പോര്‍ട്ട് 26-ന് രാത്രി 11.59-നകം ലഭിക്കണം. ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) വഴിയും പിഎച്ച്‌ഡി പ്രവേശനം നല്‍കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group