നിലവിലെ ഐ.പി.എല്‍. ചാമ്ബ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി.) ഇംഗ്ലണ്ട് ഓള്‍റൗണ്ടർ ലിയാം ലിവിംഗ്സ്റ്റണിനെ ഐ.പി.എല്‍.2026-ലെ ലേലത്തിന് മുന്നോടിയായി ഒഴിവാക്കാൻ ഒരുങ്ങുന്നു. 8.75 കോടി രൂപയ്ക്ക് ടീമിലെടുത്ത ലിവിംഗ്സ്റ്റണ്‍, കഴിഞ്ഞ സീസണില്‍ 133.33 സ്ട്രൈക്ക് റേറ്റില്‍ എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് നേടിയത്. ഇത് ടീമിന്റെ പ്രതീക്ഷകള്‍ക്ക് താഴെയായിരുന്നു.8.44 എക്കണോമിയില്‍ രണ്ട് വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ അദ്ദേഹം സംഭാവന നല്‍കിയെങ്കിലും മൊത്തത്തിലുള്ള സ്വാധീനം പരിമിതമായിരുന്നു. ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡ്, വെസ്റ്റ് ഇൻഡീസ് ഓള്‍റൗണ്ടർ റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ മികച്ച ഫിനിഷർമാർ ടീമിലുള്ളതിനാല്‍, ലേലത്തിന് വേണ്ടി ടീമിന്റെ പഴ്സ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലിവിംഗ്സ്റ്റണിനെ ഒഴിവാക്കാൻ ആർ.സി.ബി. തീരുമാനിച്ചു.
ലിയാം ലിവിംഗ്സ്റ്റണിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റിലീസ് ചെയ്തു
previous post