Home പ്രധാന വാർത്തകൾ കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു

by admin

2024-25 ബാച്ച്‌ പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തില്‍ കൃഷ്ണ പി.എം. ഒന്നാം റാങ്കും നന്ദന ലക്ഷ്മി എം. രണ്ടാം റാങ്കും നേഹ ഡി. പി. മൂന്നാം റാങ്കും കരസ്ഥമാക്കി. അങ്കമാലി പുളിയനം പഴവൂർ വീട്ടില്‍ പി. ആർ. മനോഹറിന്റേയും സരിത നാരായണന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ കൃഷ്ണ പി. എം. രണ്ടാം റാങ്ക് നേടിയ നന്ദന ലക്ഷ്മി എം. ആലപ്പുഴ ചേർത്തല കുത്തിയതോട് നാരായണ മന്ദിരത്തില്‍ വി. അജിത്തിന്റേയും മിഷ രാഘവന്റേയും മകളാണ്.കോഴിക്കോട് കൊയിലാണ്ടി അരിക്കുളം കുനിക്കാട്ടില്‍ മീതല്‍ ഹൗസില്‍ കെ. എം. പ്രേമചന്ദ്രൻയും സി. കെ. ദീപയുടേയും മകളാണ് മൂന്നാം റാങ്ക് നേടിയ നേഹ ഡി. പി. ടെലിവിഷൻ ജേണലിസം വിഭാഗത്തില്‍ സാന്ദ്ര യേശുദാസ്, ഗോപിക എം, വർഷ കെ. ആർ. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. ചേർത്തല പള്ളിത്തോട് പുതിയപറമ്ബില്‍ വീട്ടില്‍ പി. ജെ. യേശുദാസിന്റേയും അല്‍ഫോണ്‍സ യേശുദാസിന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ സാന്ദ്ര യേശുദാസ്. രണ്ടാം റാങ്ക് നേടിയ ഗോപിക എം. പാലക്കാട് മേഴത്തൂർ മാമ്ബുള്ളി വളപ്പില്‍ ഇ. ടി. അരവിന്ദാക്ഷന്റേയും സുജാതയുടേയും മകളാണ്.

ആലുവ തോട്ടുമുഖം കുന്നശേരി കെ. എം. രമണന്റേയും വല്‍സയുടേയും മകള്‍ കെ. ആർ. വർഷയ്ക്കാണ് മൂന്നാം റാങ്ക്.പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് വിഭാഗത്തില്‍ സാന്ദ്ര മരിയ സാജൻ ഒന്നാം റാങ്കും പ്രശാന്തി പ്രകാശ് രണ്ടാം റാങ്കും പ്രതീക്ഷ ആർ. മൂന്നാം റാങ്കും നേടി. എറണാകുളം കടവന്ത്രയില്‍ പടിക്കപ്പറമ്ബില്‍ സാജൻ ജോണിയുടേയും ജോളി സാജന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ സാന്ദ്ര മരിയ സാജൻ. രണ്ടാം റാങ്ക് നേടിയ പ്രശാന്തി പ്രകാശ് കൊല്ലം കൂരിപ്പുഴ പാലക്കാട്ട് കിഴക്കതില്‍ പ്രകാശൻ പിള്ളയുടേയും ഉഷാകുമാരിയുടേയും മകളാണ്. കൊല്ലം കുരീപ്പുഴ വാഴങ്ങല്‍ കിഴക്കതില്‍ പി. പ്രകാശിന്റേയും രാജേശ്വരിയുടേയും മകളാണ് മൂന്നാം റാങ്ക് നേടിയ പ്രതീക്ഷ ആർ. പരീക്ഷാഫലം www.kma.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group