ദില്ലിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരു ഡോക്ടർ കൂടി പിടിയില്‍. കാണ്‍പൂരില്‍ നിന്ന് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ ഇതു വരെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം ചെങ്കോട്ടയില്‍ സ്ഫോടനം നടത്താൻ തന്നെ ആയിരുന്നു ഉമറും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത് എന്നും 4 സിറ്റികളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടു എന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അതേസമയം ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി എൻ ഐ എ. എഡിജി വിജയ് സാഖറെ നയിക്കുന്ന പത്തംഗ സംഘമാണ് കേസിന് നേതൃത്വം നല്‍കുന്നത്.
ആക്രമണത്തില്‍ അറസ്റ്റില്‍ ആയവരെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. ഫോറൻസിക് പരിശോധനകളുടെ ഫലവും ഇന്ന് പുറത്തു വന്നേക്കും.അതേസമയം ദില്ലി സ്ഫോടനത്തിന്റെ കൂടുതല്‍ കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു . കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. കാറിന്റെ മുൻവശത്ത് നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ് ദൃശ്യങ്ങള്‍.