ബെംഗളൂരു: കന്നഡ സിനിമയിലെ അറിയപ്പെടുന്ന നടനായ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത പ്രതി പിടിയിലായി.സംഭവത്തില്‍ ബിഹാർ സ്വദേശി വികാസ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ഉപേന്ദ്രയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളിലും വാട്ട്സ്ആപ്പ് അക്കൗണ്ടുകളിലും കടന്നുകയറിയ ഹാക്കർ ഇരുവരുടെയും വാട്ട്സ്ആപ്പ് അക്കൗട്ടില്‍ നിന്ന് പലരോടായി പണം ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സംഭവത്തില്‍ ഉപേന്ദ്ര സൈബർ ക്രൈം പോലീസില്‍ പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് പ്രതി പിടിയിലായിരിക്കുന്നത്. ഉപേന്ദ്രയുടെ ഭാര്യ പ്രിയങ്ക ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത സാധനം ലഭിക്കാൻ അജ്ഞാത നമ്ബറില്‍ നിന്നു വന്ന കോഡ് ടൈപ്പ് ചെയ്തപ്പോഴാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. ദമ്ബതികളുടെ മകൻ ഉള്‍പ്പെടെ പലർക്കും ഇത്തരത്തില്‍ ഹാക്കർ പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നു. ഇത്തരത്തില്‍ പലരില്‍ നിന്നുമായി 1.5 ലക്ഷം രൂപ ആണ് ഹാക്കർ തട്ടിയെടുത്തത്.എന്തോ പ്രശനമുണ്ടെന്ന്മനസിലാക്കിയ പ്രിയങ്ക ഉപേന്ദ്രയെയും മാനേജരെയും വിവരം അറിയിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി കുടുംബം മനസ്സിലാക്കുമ്ബോഴേക്കും ഏകദേശം 1.5 ലക്ഷം രൂപ നഷ്ടമായിരുന്നു. ഉപേന്ദ്രയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച സദാശിവനഗർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സെൻട്രല്‍ ഡിവിഷൻ സൈബർ പോലീസും സദാശിവനഗർ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.