Home കേരളം കൊച്ചിയില്‍ വൻ ലഹരി വേട്ട, അറസ്റ്റിലായവര്‍ ബെംഗളൂരുവില്‍ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘം

കൊച്ചിയില്‍ വൻ ലഹരി വേട്ട, അറസ്റ്റിലായവര്‍ ബെംഗളൂരുവില്‍ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘം

by admin

കൊച്ചി:എറണാകുളത്ത് വൻ ലഹരിവേട്ട. രണ്ടിടത്ത് നിന്നായി 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്.കണയന്നൂർ താഴത്തെ കുട്ടി വീട്ടില്‍ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടില്‍ പ്രശാന്ത് (44) എന്നിവരാണ് പിടിയിലായത്.പ്രണവിനെ ചേരാനല്ലൂർ ജിഎല്‍പി സ്‌കൂളിന് സമീപത്ത് നിന്നും പ്രശാന്തിനെ മരടിലെ വെല്‍ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രശാന്ത്, ബെംഗളൂരുവില്‍ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളില്‍ ഒരാളാണെന്ന് പോലീസ് അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം, നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് (DANSF) സംഘമാണ് പ്രതികളെ പിടികൂടിയത്

You may also like

error: Content is protected !!
Join Our WhatsApp Group