Home ദേശീയം ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

ചെങ്കോട്ട സ്ഫോടനം: പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

by admin

ന്യൂ ഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ എല്‍എൻജെപി ആശുപത്രിയില്‍ സന്ദർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്‌ക്ക് ദല്‍ഹി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലെത്തുകയായിരുന്നു. പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.ഡോക്‌ടർമാരും ആശുപത്രി അധികൃതരും രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനില്‍ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You may also like

error: Content is protected !!
Join Our WhatsApp Group