ബെംഗളൂരു:പരപ്പന അഗ്രഹാര ജയിലിൽ മദ്യാപാനപ്പാർട്ടി നടത്തിയ സംഭവത്തിൽ നാല് തടവുകാരുടെപേരിൽ കേസെടുത്തു. കഴിഞ്ഞദിവസം പ്രചരിച്ച വീഡിയോയിലൂടെയായിരുന്നു ജയിലിൽ മദ്യപാനപ്പാർട്ടി നടത്തിയത് പുറത്തായത്. തുടർന്ന് ഈ പാർട്ടി നടത്തിയ തടവുകാരായ കാർത്തിക്, ധനഞ്ജയ, മഞ്ചുനാഥ്, ചരൺ റാവു എന്നിവരുടെ പേരിൽകേസെടുക്കുകയായിരുന്നു.സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി, തീവ്രവാദി ബന്ധത്തെത്തുടർന്ന് പിടിയിലായ പ്രതി എന്നിവരും ജയിലിൽ ഫോൺ ഉപയോഗിക്കുന്നതും സെല്ലിൽ ടിവി കാണുന്നതുമായ വീഡിയോകളും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ സൂപ്രണ്ടിനെയും അസി.സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് സുപ്രണ്ടിനെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിനൊപ്പമാണ് മദ്യപാനപ്പാർട്ടിയിലുണ്ടായിരുന്ന തടവുകാർക്കെതിരേ കേസെടുത്തത്.