Home പ്രധാന വാർത്തകൾ ഡൽഹി സ്ഫോടനം: ബംഗളൂരു വിമാനത്താവളത്തില്‍ യാത്രികര്‍ നേരത്തേ എത്തണം

ഡൽഹി സ്ഫോടനം: ബംഗളൂരു വിമാനത്താവളത്തില്‍ യാത്രികര്‍ നേരത്തേ എത്തണം

by admin

ബംഗളൂരു: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനക്കായി നേരത്തേ എത്തണമെന്ന് യാത്രികരോട് അധികൃതര്‍.യാത്ര സംബന്ധമായ വിവരങ്ങള്‍ക്ക് യാത്രികര്‍ നിശ്ചിത ‍എയര്‍ ലൈന്‍സുമായി ബന്ധപ്പെടണം. തിങ്കളാഴ്ച വൈകീട്ടാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ട്രാഫിക് സിഗ്നലില്‍ സ്ഫോടനം ഉണ്ടായത്.സ്പോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഏജൻസികൾ കർണാടകയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൈസൂരുവിലും ബംഗളൂരുവിലും സുപ്രധാന സ്ഥാപനങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയതായി മൈസൂരു ഡി.ജി ആന്‍ഡ് ഐ.ജി.പി ഡോ. എം.എ. സലീം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group