Home കേരളം പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

by admin

തിരുവനന്തപുരം: പാലോട് പടക്കക്കടയ്ക്ക് തീപിടിച്ചു. പേരയം താളിക്കുന്നില്‍ പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്.മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഷീജ, ജയ, മഞ്ജു എന്നിവരാണ് അപകടസമയം ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ ഷീജയുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30നാണ് അപകടം ഉണ്ടായത്. ഓലപ്പടക്കത്തിന് തിരി കെട്ടുന്ന സമയത്ത് തീപ്പൊരിഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അനില്‍കുമാർ എന്ന ആളുടെ പടക്കനിർമ്മാണശാലയാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group