Home കർണാടക കർണാടകയിൽ കാലികളെ അറുത്താൽ വീടുകൾ സീൽ ചെയ്യുമെന്ന് മസ്ജിദുകളിൽ കയറി പൊലീസ് ഭീഷണിയെന്ന് പരാതി

കർണാടകയിൽ കാലികളെ അറുത്താൽ വീടുകൾ സീൽ ചെയ്യുമെന്ന് മസ്ജിദുകളിൽ കയറി പൊലീസ് ഭീഷണിയെന്ന് പരാതി

by admin

മംഗളൂരു: കശാപ്പുകാർക്ക് പശുവിനെയും കിടാക്കളേയും വിറ്റെന്ന് ആരോപിച്ച് പൊലീസ് മുസ്‌ലിം സ്ത്രീയുടെ വീട് സീൽ ചെയ്ത ദക്ഷിണ കന്നട ജില്ലയിൽ സമാന ഭീഷണി പല മേഖലയിലുമുള്ളതായി റിപ്പോർട്ട്. കർണാടക കശാപ്പ് നിരോധന- കന്നുകാലി സംരക്ഷണ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണമെന്ന വ്യാജേന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ മുസ്‌ലിം ആരാധനാലയങ്ങൾ സന്ദർശിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ധർമസ്ഥലയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊക്കടയിലെ പള്ളി സന്ദർശിച്ച് കാലികളെ അടുത്താൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ മുനീർ കാട്ടിപ്പള്ള വെസ്റ്റേൺ റേഞ്ച് പൊലീസ് ഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായ ഈ നടപടി പൊലീസ് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സുള്ള്യ സെൻട്രൽ ജുമാ മസ്ജിദ്, മൊഗർപ്പനെ ജുമാ മസ്ജിദ്, ദുഗലഡ്ക മസ്ജിദ്, സുന്നമൂലെ, കുംഭക്കോട്, അരാന്തോഡ് എന്നിവയുൾപ്പെടെ സുള്ള്യ താലൂക്കിലുടനീളമുള്ള പള്ളികളിലും സമാന സന്ദർശനം നടന്നു. പ്രാർഥനക്കെത്തിയവരെ തടഞ്ഞുനിർത്തി കന്നുകാലി കശാപ്പ് നിയമത്തിലെ വ്യവസ്ഥകൾ വിശദീകരിച്ച ശേഷം നിയമലംഘകരുടെ വീടുകൾ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. കർണാടക ഗോവധ നിയമം ലംഘിക്കുന്നത് മുസ്‌ലിംകൾ മാത്രമാണെന്നും അതിനാൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതിന് തുല്യമാണെന്നുമുള്ള സന്ദേശമാണ് പൊലീസ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group