Home കേരളം കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

by admin

പാലക്കാട്‌: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4) എന്നിവരാണ് മരിച്ചത്.ബന്ധുവായ അഭിനയയ്ക്ക് (6) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അഭിനയ ചികിത്സയിലാണ്.ആള്‍താമസമില്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഈ വീടിന് അടുത്താണ് കുട്ടികളുടെ വീട്. വീടിന്റെ സണ്‍ഷേഡില്‍ നിന്നാണ് കുട്ടികള്‍ കളിച്ചത്. ഇതിനിടെ വീട് ഇടിഞ്ഞുവീഴുകയായിരുന്നു. മേല്‍ക്കൂരയില്ലാത്ത വീടാണ്.വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group