ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ മന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ തീരുമാനം അറിയിച്ചത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കോളേജുകൾ തുറക്കുന്നത്. കോളേജിൽ പ്രവേശിക്കുന്ന വിദ്യാർഥികളും അധ്വാപകരും മറ്റു ജീവനക്കാരും കുറഞ്ഞത് ഒന്നാം ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി പി. രവികുമാർ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ജൂലൈ 3 ന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക് ഡൗൺ ഇളവുകൾ ആഗസ്ത് 2 വരെ നീട്ടിയതായും ഉത്തരവിൽ പറയുന്നു. അതോടൊപ്പം സംസ്ഥാനത്ത് എല്ലാ ദിവസവും രാത്രി കർ രാത്രി 10 മണി മുതൽ 5 മണിവരെ തുടരുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ രാത്രികാല കർ രാത്രി 9 മണി മുതൽ 6 മണിവരെയായിരുന്നു.
സിനിമ ഹാളുകൾ / മൾട്ടിപ്ലക്സുകൾ/ ഓഡിറ്റോറിയം പോലുള്ള ഇടങ്ങൾ 50% ഇരിപ്പിടത്തോടെ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും ടെക്നിക്കൽ കോഴ്സുകളും പുനരാരംഭിക്കാനും അനുമതിയുണ്ട്.