തൃശൂർ : തമിഴ്നാട്ടില്‍ മോഷ്ടാക്കള്‍ക്കിടയില്‍ ‘മൊബൈല്‍ തിരുടൻ’ എന്നറിയപ്പെടുന്ന സുകുമാർ മുരുകൻ തൃശൂർ പൊലീസിൻ്റെ പിടിയില്‍.തിരുട്ടു ഗ്രാമം മോഡലില്‍ മൊബൈല്‍ മോഷണം നടത്തിയ അന്തർ സംസ്ഥാന മൊബൈല്‍ മോഷ്ടാവാണ് പിടിയിലായത്. തമിഴ്നാട് വെല്ലൂർ സ്വദേശിയാണ്.മൊബൈലുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതായിരുന്നു സംഘത്തിൻ്റെ പതിവ് രീതി. മോഷ്ടിക്കുന്ന മൊബൈലുകള്‍ വില്ക്കാൻ തമിഴ്നാട്ടില്‍ പ്രത്യേക സർവീസ് സെൻ്റര്‍ ഈ സംഘത്തിനുണ്ട്.സ്പെയർപാർട്സുകളാക്കി വില്‍പ്പന നടത്തുന്നതായിരുന്നു സംഘത്തിൻ്റെ രീതി. ഓഗസ്റ്റില്‍ വിയ്യൂർ ഗവ. എൻജിനീയറിങ് കോളേജില്‍നിന്ന് മൊബൈല്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തമിഴ്നാട് വെല്ലൂർ ഗുടിയാട് ഗ്രാമത്തില്‍ നിന്നാണ് പ്രതി പിടിയിലായത്