മുംബൈ: സൈബർത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേരെ മുംബൈ പോലീസ് അറസ്റ്റുചെയ്തു.മുഹമ്മദ് മസൂദ് അബ്ദുൾ വസീം (28), അബ്ദുള്ള ലാരെ അഹമ്മദ് ഷെയ്ഖ് (24), നൂർ ആലം ആഷിഖ് അലി ഖാൻ (42), മനീഷ് കോട്ടേഷ് നന്ദല (30) എന്നിവരാണ് പിടിയിലായത്.സാക്കിനാക്കയിൽ സബ് ബെംഗളൂരു നിവാസിയായ വസീം, ദുബായിൽ താമസിക്കുന്ന മൊഹ്സിൻ, സഫർ എന്നിവരാണ് തട്ടിപ്പിന് നേതൃത്വംനൽകിയതെന്ന് പോലീസ് പറയുന്നു.