Home തിരഞ്ഞെടുത്ത വാർത്തകൾ ബിഗ് ബോസിനെ താങ്ങി നിര്‍ത്തുന്നത് ഈ 3 പേര്‍, ഫൈനല്‍ 5 പോലും അര്‍ഹിക്കാത്തത് 2 പേര്‍, കപ്പ് ആരടിക്കും?

ബിഗ് ബോസിനെ താങ്ങി നിര്‍ത്തുന്നത് ഈ 3 പേര്‍, ഫൈനല്‍ 5 പോലും അര്‍ഹിക്കാത്തത് 2 പേര്‍, കപ്പ് ആരടിക്കും?

by admin

ബിഗ് ബോസ് മലയാളം സീസണ്‍ 7 നൂറാം ദിവസത്തിലേക്ക് അടുക്കുകയാണ്. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ആര് കപ്പടിക്കും എന്നതില്‍ ആരാധകർക്ക് കണ്‍ഫ്യൂഷനുണ്ട്അനീഷിനും അനുമോള്‍ക്കും ആണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.ഇവരെ കൂടാതെ ആദില, നൂറ, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്. ഇവരില്‍ ഒരാള്‍ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്ത് പോകും. നിലവിലുളള ടോപ് 7നില്‍ ഒരാള്‍ക്ക് പോലും കപ്പിന് നൂറ് ശതമാനം അർഹത ഇല്ലെന്ന് പറയുന്ന പ്രേക്ഷകരും ഉണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് വായിക്കാം: ” ഈ സീസണിന്റെ ഒരു ഫൈനല്‍ തോട്ട്!! ആദ്യമായി ആയിരിക്കും ഒരു രാജാവും ഇല്ലാതെ ഒരു സീസണ്‍ അവസാനിക്കുന്നത്.. പേഴ്സണലി ഇതില്‍ ആര് ജയിച്ചാലും പ്രേഷകർക്ക് ഒരുപാട് വിഷമവും സങ്കടവും ഉണ്ടാകാൻ ഉള്ള ചാൻസ് കുറവാണ്.. കഴിഞ്ഞ സീസണുകളില്‍ കണ്ട പോലെ ആരോടും ഒരു ദേഷ്യവും വാശിയും തോനാത്തത് ഇത്തവണതെ സീസണിനെ വേറിട്ട് നിർത്തുന്നു.. മത്സരാർഥികളുടെ ഉള്ളിലും അങ്ങനെ ഒരു പക മറ്റുള്ളവരോട് ഉള്ളതായി തോനിയില്ല..എല്ലാവരും ജയിക്കാൻ വേണ്ടി കാണിച്ചു കൂട്ടിയ കള്ളത്തരങ്ങളും ഉടായിപ്പുകളും മാത്രേ ഉണ്ടാർനോളൂ.. ആദ്യമായി പ്രേഷകർക്ക് പുറത്ത് പോയി തിരിച്ചു വരുന്ന മത്സരാർഥികളെ കാണാൻ വലിയ താല്‍പ്പര്യം തോന്നാത്തതും ഈ സീസണില്‍ ആകും.. അവസാന 7ല്‍ വന്നിരിക്കുന്ന എല്ലാവർക്കും കുറെ പോസിറ്റീവും കുറെ നെഗറ്റീവും ഉണ്ട്.. ആരും ജയിക്കാൻ 100% അർഹത ഉള്ളവരാഴി തോനുന്നില്ല.. പേഴ്സണലി ഇവരെ വില ഇരുത്തിയാല്‍..1. അനീഷ്ഇത്രെയും സെലിബ്രിറ്റികള്‍ വരുന്നൊരു ഷോയില്‍ ശ്രദ്ധ കിട്ടണമെങ്കില്‍ എന്തെങ്കിലും യുണീക് ആയി ചെയ്യണം എന്ന് പ്ലാൻ ചെയ്ത് കുറെ കാര്യങ്ങള്‍ പഠിച്ച്‌ വന്ന് അതേപടി പ്രയോഗിച്ചു ഒരു പരിധി വരെ അനീഷ് സക്സസ് ആയി.. കോമണർ കൃഷിക്കാരൻ ലേബലുകള്‍ ജനങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങാൻ സഹായിച്ചു.. മറ്റൊരു സൂപ്പർ മത്സരാർത്ഥി വളർന്നു വരാത്തത് കുറെ അനീഷിന് സഹായമായി..പക്ഷേ ഈ കാണിച്ചത് മുഴുവൻ അനുവിനോട് പ്രണയാഭ്യർത്ഥന നടത്തിയത് വരെ അനീഷിന്റെ പക്കാ ഗെയിം മാത്രമായിരുന്നു.. ഷാനവാസിനോട് സംസാരിക്കുന്ന ഒരു പാവം അനീഷ് ഉണ്ട്.. ശരിക്കും അയാള്‍ അത്രെയാണ് ഉള്ളൂ.. ബാക്കി എല്ലാം ഇവിടെ നില്‍ക്കാൻ വേണ്ടി അങ്ങേര് കളിച്ച ഫേക് ഡ്രാമകള്‍ മാത്രമാണ്.. അതില്‍ അയാളെ കുറ്റപ്പെടുത്താനും കഴിയില്ല എന്നതാണ് സത്യം.2. അനുമോള്‍പേഴ്സണലി അനുമോളിനോട് വലിയ താല്പര്യം ഇല്ലെങ്കിലും ഈ വീട്ടില്‍ ഒരുപാട് സർവൈവ് ചെയ്തു പോനത് അനുമോള്‍ ആണ്.. പലരും പല സമയങ്ങളിലും അനുമോളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അനുമോള്‍ പതറാതെ പിടിച്ചു നിന്നത് സ്റ്റാർ മാജിക് ഫാൻസിന് അവളോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കാൻ സഹായിച്ചു.. അവസാനം വന്ന കട്ടപ്പ വരെ അനുമോളെ തകർക്കാൻ ആണ് നോക്കിയത്.. അതെല്ലാം അനുമോള്‍ നേരിട്ടതും അടിപൊളി ആയിട്ട് ആയിരുന്നു..പ്ലാച്ചിയും, കരച്ചില്‍ കാർഡും, ക്യൂട്ട്നസ് കാർഡും, ലവ് കാർഡും ( ആര്യനോടും പ്രവീണിനോടും ശ്രമിയ്ച്ചിട്ടും നടക്കാത്തത് അനീഷില്‍ നടന്നു) അങ്ങനെ കണ്ടന്റ് കൊടുക്കാൻ പാകത്തില്‍ ഉള്ള എല്ലാ കാർഡും അനുമോള്‍ വീശിയിട്ടുണ്ട്..3. ഷാനവാസ്പേഴ്സണലി ഏറ്റവും ഇഷ്ടമുള്ള മത്സരാർഥി ഷാനവാസ് ആണ്.. സീസണിന്റെ ഒരു പകുതി വരെ ഷാനവാസിന്റെ അഴിഞ്ഞാട്ടം ആയിരുന്നു.. ഒരു വല്യേട്ടൻ ഗെറ്റപ്പില്‍ മീശയും പിരിച്ച്‌ മുണ്ടും മടക്കി നെഞ്ചും വിരിച്ച്‌ ഓരോ പ്രശ്നങ്ങളെ നേരിട്ട ഷാനവാസ് ലാലേട്ടൻ എടുത്തിട്ട് പൊരിച്ച എപ്പിസോഡിന് ശേഷം നിറം മങ്ങി.. റിയാസ് സലീമിനെ എടുത്തിട്ട് അലക്കിയ എപ്പിസോഡ് എല്ലാം കിടിലൻ ആയിരുന്നു..പാല്‍ ഇഷ്യൂ ഷാനവാസിന് പുറത്ത് ഒരു നെഗറ്റീവ് ഉണ്ടാക്കി.. ഇപ്പോളും അതില്‍ സത്യമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. പക്ഷേ അത് മൂലം ടിക്കറ്റ് ടൂ ഫിനാലെ ടാസ്ക്കുകള്‍ നഷ്ടമായതും എന്തിനും ഏതിനും അക്ബർ അക്ബർ എന്ന് പറഞ്ഞു നടന്നതും അവസാന നാളുകളില്‍ കുറച്ച്‌ ഒതുങ്ങി പോയതും ഷാനവാസിനെ പിന്നിലേക്ക് വലിച്ചിട്ടുണ്ട്.. വീട്ടില്‍ ജെനുവിൻ ആയി നിന്ന ഒരാള്‍ ഷാനവാസ് ആണ് എന്നാണ് എന്റെ അഭിപ്രായം.. ഗേമിന് വേണ്ടി ഒരു ഡ്രാമയും കളിച്ചിട്ടില്ല ഫേക്ക് ആയി നിന്നിട്ടും ഇല്ല.4.അക്ബർവില്ലൻ സൈഡ് നേതാവ് അക്ബർ ആണെങ്കിലും പേഴ്സണലി അക്ബർ ഒരു ശുദ്ധനാണ് എന്ന് തോനിയിട്ടുണ്ട്.. ഇവിടെ നില്‍ക്കാൻ വേണ്ടി ഓരോനും ചെയ്തത് അല്ലാതെ ഒന്നും മനസ്സില്‍ വെച്ചു ചെയ്യണ ആളല്ല അക്ബർ.. ഇപ്പോ ഉള്ളവരില്‍ ഗെയിമുകളില്‍ എല്ലാം 100% ഇട്ടു ആദ്യം മുതല്‍ കളിച്ചൊരാള്‍ അക്ബർ ആയിരുന്നു.. പാരടിയുടെ അതിപ്രസരവും നല്ല കുത്തിത്തിരിപ്പും നെഗറ്റീവ് ഗ്യാങ്ങില്‍ പെട്ടതും തിരിച്ചടി ആയിട്ടുണ്ട്..5.നെവിൻവീട്ടില്‍ നെവിനെ ഇഷ്ടപ്പെടുന്നവർ പോലും പുറത്ത് ചിലരുടെ പോസ്റ്റുകള്‍ കാണുമ്ബോള്‍ നെവിനെ വെറുത് പോകുമായിരുന്നു., പല തവണയും നെവിൻ പിആർ ചോദിച്ചിട്ട് കൊടുകാത്ത വാശിക്ക് നെവിനെ സപ്പോർട്ട് ചെയ്യുന്ന വ്യാജേനെ നെവിനിറ്റ് പണി കൊടുക്കാൻ നോക്കുന്ന ചിലർ ഈ ഗ്രൂപ്പുകളില്‍ ഉള്ളതായി തോനിയിട്ടുണ്ട്.. ഷോയുടെ 80 ദിവസവും വെറുപ്പിച്ചു അവസാന കുറച്ച്‌ നാളുകള്‍ നല്ല കുട്ടിയായി മാറിയതായി തോന്നി നെവിൻ.. എന്റർടൈനർ എന്ന വാക്കിനോട് നീതി പുലർത്തിയെങ്കിലും 4 ചിരി തരുമ്ബോ 10 അണ്‍സഹിക്കബിള്‍ തമാശകളും നെവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്..മോഹൻലാല്‍ വരുന്ന എപ്പിസോഡുകളില്‍ മനപൂർവ്വം മണ്ടൻ ആയി അഭിനയിച്ച്‌ ക്യൂട്ടനസ് വാരി വിതറി ഓരോനും പറയുന്നത് അരോജകമായി തോനിയിട്ടുണ്ട്.. പക്ഷേ അവസാന നാളുകളില്‍ എല്ലാവരോടും പോയി മിണ്ടി എല്ലാ ഇഷുവും സോള്‍വ് ആക്കി മാക്സിമം ഫണ്‍ ആക്കാൻ നെവിന് സാധിച്ചിട്ടുണ്ട്,. ഷോയുടെ അവസാനം നെവിന് സപ്പോർട്ട് വർധിക്കാനും അത് സഹായം ആയിട്ടുണ്ട്.. ഒരിക്കല്‍ ക്വിറ്റ് ചെയ്ത് പുറത്തേക്ക് ഓടിയത് കൊണ്ട് കപ്പിലേക്ക് നെവിന് എത്താൻ കഴിയുമെന്ന് തോനുന്നില്ല.6. നൂറ/ആദിലവീട്ടില്‍ ഏറ്റവും വിഷം ഇവർ ആണെന്ന് തോനിയിട്ടുണ്ട്.. ഫണ്‍ ആണ് ക്യൂട്ട് ആണ് നൂറ. നല്ല ഗെയിമർ ആണ്. ആദില നല്ല എന്റർടെയ്നറും ആണ്.. പക്ഷേ അവസരം കിട്ടുമ്ബോള്‍ എല്ലാം ഉള്ളിലെ വിഷം പുറത്ത് വരുന്നതായി കണ്ടു.. അവർ തമ്മില്‍ തമ്മില്‍ അല്ലാതെ മറ്റൊരാളോടും ഒരു പേഴ്സണല്‍ അടുപ്പവും ഇല്ല.. ഒരു വഴക്ക് വന്നാല്‍ കൂടെ ഉള്ളവരെ ഒരു ദാക്ഷണ്യവും ഇല്ലാതെ വലിച്ചു കീറുന്നതായി തോന്നിട്ടുണ്ട്.. ബാക്കി ഉള്ളവരെ നെഗറ്റീവ് ആകുന്നതിലൂടെ നമ്മളില്‍ ഒരാളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്.. കപ്പിലേക്ക് പോയിട്ട് ഫൈനല്‍ 5ലേക്ക് പോലും ഒട്ടും അർഹത ഇല്ലാത്തവർ ഇവരാണ്..കണ്ടന്റ് വൈസ് ഈ ഷോയെ പല ഘട്ടങ്ങളില്‍ ആയി താങ്ങി നിർത്തിയത് അനീഷ്, അനുമോള്‍, ഷാനവാസ് ആയിരുന്നു.. അനുമോള്‍- അനീഷ് പ്രണയം 2 പേർക്കും നെഗറ്റീവ് ആയിട്ടുണ്ട്.. അത് വോട്ടിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.. അവസാന ഘട്ടത്തില്‍ നെവിനും കുറെ സപ്പോർട്ട് പിടിച്ചിട്ടുണ്ട്., ജയിക്കാൻ കഴിയില്ല എങ്കിലും ആരുടെ വോട്ടിനെ ആണ് അത് ബാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ പാടാണ്..ജനങ്ങള്‍ക്ക് ഇടയില്‍ ഷാനവാസിന് നല്ലൊരു സപ്പോർട്ട് ഉണ്ടായിരുന്നു., അവസാന നാളുകളിലെ പതിഞ്ഞ പോക്ക് വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്തിയോ എന്ന് അടുത്ത ആഴ്ച അറിയാം.. നെഗറ്റീവ് ഗ്യാങ് ലീഡർ ആയത് കൊണ്ട് കപ്പ് കിട്ടുമെന്ന് തോനുന്നില്ല അക്ബറിന്., അത് പുറത്തേക്ക് കൊടുക്കുന്ന മെസ്സേജ് നെഗറ്റീവ് ആയിരിക്കും.. ബാക്കി ആർക്ക് കൊടുത്താലും ആദില നൂറ നേടരുത് എന്നുണ്ട്.. കാത്തിരുന്നു കാണാം അന്തിമ വിധി എന്താകുമെന്ന്.. മറ്റൊരു കുഴപമില്ലാത്ത സീസണ്‍ കൂടി അവസാനിക്കുന്നു.. സീസണ്‍ ആറിനേക്കാള്‍ എത്രയോ മെച്ചം. ഏതായാലും എല്ലാവർക്കും ഓള്‍ ദി ബെസ്റ്റ്!!

You may also like

error: Content is protected !!
Join Our WhatsApp Group