Home പ്രധാന വാർത്തകൾ ബെംഗളൂരുവിൽ നിന്നുള്ള ഈ വിചിത്ര വീഡിയോ കണ്ടാൽ ആര്‍ക്കും ചിരിവരും; പക്ഷെ കാര്യം അത്ര തമാശയല്ല

ബെംഗളൂരുവിൽ നിന്നുള്ള ഈ വിചിത്ര വീഡിയോ കണ്ടാൽ ആര്‍ക്കും ചിരിവരും; പക്ഷെ കാര്യം അത്ര തമാശയല്ല

by admin

ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട ബെംഗളൂരുവിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്. നഗരത്തിലെ തിരക്കിനിടയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്കിലെ ഒരാൾ ഹെൽമറ്റിന് പകരം വലിയ ഒരു കടായി ചട്ടി ചീനച്ചട്ടി തലയിൽ വെച്ചാണ് സഞ്ചരിച്ചത്. ഈ അസാധാരണ കാഴ്ച കണ്ടാൽ ആര്‍ക്കും ചിരിരുമെങ്കിലും റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കും വീഡിയോ തുടക്കമിട്ടു.കർണാടക പോർട്ട്ഫോളിയോ’ എക്സിൽ ആദ്യം പങ്കുവെച്ച വീഡിയോയാണ് വൈറലായത്. റൂപ്പേന അഗ്രഹാരക്ക് സമീപം ട്രാഫിക്കിലൂടെ ബൈക്ക് സാവധാനം പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്ക് ഓടിച്ചയാൾ കൃത്യമായ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, പിന്നിലിരുന്നയാൾ വലിയ ഒരു കടായി അഥവാ ചീനച്ചട്ടി തലയിൽ വെച്ചായിരുന്നു യാത്ര.കർണാടക പോർട്ട്ഫോളിയോ ഒരു പീക്ക് ബെംഗളൂരു മൊമന്റ് എന്ന് വിശേഷിപ്പിച്ചായിരുന്നു കുറിപ്പ് പങ്കുവച്ചത്. ഒരു ഫ്രൈയിങ് പാനിന് ഓംലെറ്റ് വേവിച്ചെടുക്കാൻ കഴിയും, പക്ഷേ തലയോട്ടി രക്ഷിക്കാൻ കഴിയില്ല’ എന്ന തലക്കെട്ടും അവർ വീഡിയോക്കൊപ്പം പങ്കുവെച്ചു. ഇത് സംഭവം തമാശയായി വതരിപ്പിച്ചെങ്കിലും ശരിയായ ഹെൽമറ്റിൻ്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു. അതേസമയം, വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ ബെംഗളൂരു പൊലീസും സംഭവത്തിൽ ഇടപെട്ടു. ട്രാഫിക് കൺട്രോൾ വിങ്ങിന് വീഡിയോ കൈമാറിയതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group