Home കേരളം അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്ത് വില്‍പ്പന; 70.47 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ നാല് യുവാക്കള്‍ എറണാകുളത്ത് പിടിയില്‍

അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുത്ത് വില്‍പ്പന; 70.47 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ നാല് യുവാക്കള്‍ എറണാകുളത്ത് പിടിയില്‍

by admin

കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ റെയ്‌ഡില്‍ 70.47 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ് ലാജ് (23), ഹേമന്ത് സുന്ദർ (24), മുഹമ്മദ് അർഷാദ് ടി.പി (22), കാർത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങളായി പ്രതികള്‍ മയക്കുമരുന്ന് വില്‍പന നടത്തിവരുകയായിരുന്നു.മയക്കുമരുന്ന് വില്‍പനക്കായി വടുതലയിലെ സ്വകാര്യ അപ്പാർട്ട്മെന്റില്‍ പ്രതികള്‍ മുറിയെടുത്തിരുന്നതായും പൊലീസ് പറയുന്നു. ബെംഗളൂരുവില്‍നിന്നും രാസലഹരി എത്തിച്ച്‌ എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയവിടങ്ങളിലെ റിസോട്ടുകളിലും അപ്പാർട്ടുമെന്‍റുകളിലും താമസിച്ച്‌ യുവാക്കളെ കേന്ദ്രീകരിച്ച്‌ വില്‍പന നടത്തുന്നതായിരുന്നു ഇവരുടെ രീതി എന്നും പൊലീസ് പറയുന്നു.എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും പാർട്ടിയും ചേർന്നാണ് റെയ്‌ഡ്‌ നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സതീഷ് ബാബു, ആഷ്‌ലി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ മോഹനൻ, വനിത സിവില്‍ എക്സൈസ് ഓഫീസർ സജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.മറ്റൊരു സംഭവത്തില്‍ ഇന്നലെ എറണാകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ പോലീസ് പിടിയിലായി. ഇടപ്പള്ളിയിലെ ആസാദ് റോഡിനടുത്ത് ബ്ലായിപ്പറമ്ബ് വീട്ടില്‍ താമസിക്കുന്ന ഇഹ്‌ജാസ് എന്നയാളെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.പോലീസ് ഇയാളെ ദേഹപരിശോധന നടത്തിയപ്പോള്‍ ഉടുപ്പിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് 3.67 ഗ്രാം തൂക്കം വരും. പ്രതിയെ പിന്നീട് ലോക്കല്‍ പോലീസിന് കൈമാറുകയും തുടർന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group