ബെംഗളൂരു: നഗരത്തെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍. 2027 ഡിസംബറോടെയേ നമ്മ മെട്രോ ബ്ലൂലൈന്‍ പൂര്‍ത്തിയാകൂ എന്ന് അറിയിച്ചിട്ടുണ്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് രണ്ട് ഘട്ടമായാണ് ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

പാതയുടെ ഒന്നാം ഘട്ടം 2026 ജൂണിലും രണ്ടാം ഘട്ടം 2026 ഡിസംബറിലും പൂര്ത്തിക്കുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. എന്നാല്‍ ഇത് ഏറെ വൈകുമെന്നാണ് ബിഎംആര്‍സിഎല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.