ആദ്യമായി ഐ സി സി ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് വൻതുക പ്രതിഫലം പ്രഖ്യാപിച്ച് ബി സി സി ഐ. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും 51 കോടി രൂപയാണ് ബി സി സി ഐ സെക്രട്ടറി ദേവജിത് സൈകിയ പാരിതോഷികം പ്രഖ്യാപിച്ചത്.ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 4.48 മില്യണ്‍ യു എസ് ഡോളര്‍ (39.78 കോടി രൂപ) ഐ സി സി നല്‍കിയിരുന്നു. ഐ സി സിയേക്കാള്‍ വലിയ പ്രതിഫലത്തുകയാണ് ബി സി സി ഐ പ്രഖ്യാപിച്ചത്. മൊത്തം 90.78 കോടി രൂപ ടീമിന് ലഭിക്കും.

റണ്ണേഴ്സ് അപ്പിനും മറ്റുമായി 13.88 മില്യണ്‍ യു എസ് ഡോളർ (ഏകദേശം 123 കോടി രൂപ) ആണ് ഐ സി സി പ്രഖ്യാപിച്ചിരുന്നത്. 2022-ലെ ലോകകപ്പില്‍ 3.5 മില്യണ്‍ യു എസ് ഡോളർ ആയിരുന്നു പ്രതിഫലം. ഇതിനെ അപേക്ഷിച്ച് 297 ശതമാനം വര്‍ധനവാണ് പ്രതിഫലത്തുകയിലുള്ളത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 2.24 മില്യണ്‍ യു എസ് ഡോളര്‍ (19.88 കോടി രൂപ) ലഭിക്കും. സെമി ഫൈനല്‍ കളിച്ച ഓരോ ടീമിനും 1.12 മില്യണ്‍ യു എസ് ഡോളര്‍ (9.94 കോടി രൂപ) ലഭിക്കും. പങ്കെടുത്ത എട്ട് ടീമുകള്‍ക്കും 2.5 ലക്ഷം യു എസ് ഡോളര്‍ ലഭിക്കും. കൂടാതെ, ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും 34,314 യുഎസ് ഡോളര്‍ കൂടി ലഭിക്കും.കഴിഞ്ഞ തവണ ചാമ്ബ്യന്മാരായ ഓസ്ട്രേലിയക്ക് 1.32 മില്യണ്‍ യു എസ് ഡോളർ ആയിരുന്നു ലഭിച്ചത്. 239 ശതമാനം വര്‍ധനവാണ് ഇപ്രാവശ്യം ഒന്നാം സ്ഥാനക്കാർക്കുള്ള പ്രതിഫലം.