ബെംഗളൂരു: പെണ്‍കുട്ടികള്‍ ജനിച്ചതിലുള്ള നിരാശയെത്തുടർന്ന് 2 കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. സംഭവം മൈസൂരുവിലെ പെരിയപട്ടണയില്‍25 കാരിയായ അർബിയ ബാനു ആണ് മക്കളായ 2 വയസ്സുകാരി അനം ഫാത്തിമയെയും നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്.

ഭർത്താവ് സയ്യിദ് മുസാവിർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രണ്ടും പെണ്‍കുട്ടികളായതില്‍ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എഎസ്പി സി. മാലിക് പറഞ്ഞു.