Home പ്രധാന വാർത്തകൾ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹപ്രവർത്തകനെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹപ്രവർത്തകനെ ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

by admin

ബംഗളുരു: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ ഡംബെൽ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം.സംഭവത്തിൽ 41 വയസ്സുകാരനായ ഭീമേഷ് ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്.

24 വയസ്സുള്ള സഹപ്രവർത്തകൻ സോമല വംശിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ ലൈറ്റ് ഓഫാക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.തർക്കത്തിനിടെ വിജയവാഡ സ്വദേശിയായ സോമല വംശി, സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഡംബെൽ എടുത്ത് ഭീമേഷ് ബാബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭീമേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.കൊലപാതകത്തിന് ശേഷം പ്രതി സോമല വംശി ഗോവിന്ദരാജ് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നിസാര പ്രശ്നത്തിന്മേലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിതിരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group