Home പ്രധാന വാർത്തകൾ ധ‌ര്‍മ്മസ്ഥല കേസില്‍ തിരിച്ചടി; അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ, നിര്‍ണായക ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി

ധ‌ര്‍മ്മസ്ഥല കേസില്‍ തിരിച്ചടി; അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ, നിര്‍ണായക ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി

by admin

ബംഗളൂരു: ധർമ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവുചെയ്ത കേസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ നടപടികളുമായി കർണാടക ഹൈക്കോടതി.മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിനുപിന്നാലെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം താല്‍ക്കാലികമായി നിർത്തിവയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. കേസിലെ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയില്‍ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.നവംബർ 12ന് ഹർജിയില്‍ വിശദമായ വാദം നടക്കും വരെയാണ് ഹൈക്കോടതി അന്വേഷണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. കേസില്‍ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങള്‍ക്ക് ഒമ്ബത് തവണ സമൻസ് അയച്ചുകഴിഞ്ഞെന്നും പത്താമത്തെത് 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാണിച്ചാണ് നാലുപേരും കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസില്‍ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ലെന്നും വിമർശിച്ചു. ധ‍ർമ്മസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു.1992നും 2014നും ഇടയില്‍ നൂറോളം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കുഴിച്ചിട്ടുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിച്ചത്. ചിന്നയ്യയുടെ മൊഴി അടിസ്ഥാനമാക്കി മണ്ണുമാന്തിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും ഇയാളുടെ വാദത്തെ ശരിവയ്ക്കുന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.പൊലീസ് അയച്ച നോട്ടീസ് തങ്ങള്‍ക്ക് നേരിട്ട് നല്‍കിയില്ലെന്നും മറ്റ് മാർഗങ്ങളിലൂടെ മാത്രമാണ് അയച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍, അറസ്റ്റോ മറ്റ് നടപടികളോ നേരിടേണ്ടി വരരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും നടപടിക്രമങ്ങള്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

You may also like

error: Content is protected !!
Join Our WhatsApp Group