Home കായികം ‘ഹോക്കി ടൈഗര്‍’ ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് വിടവാങ്ങി

‘ഹോക്കി ടൈഗര്‍’ ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് വിടവാങ്ങി

by admin

ബെംഗളൂരു : വിഖ്യാത ഹോക്കി താരം ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. 78 വയസ്സായിരുന്നു. ബെംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 8.10 ഓടെയാണ് അന്ത്യം.കണ്ണൂര്‍ സ്വദേശിയാണ്.ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയാണ് മാനുവല്‍ ഫ്രെഡറിക്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പിച്ച്‌ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. ഇന്ത്യന്‍ ഹോക്കി ടൈഗര്‍ എന്ന പേരിലാണ് മാനുവല്‍ അറിയപ്പെട്ടിരുന്നത്.1971 ലാണ് മാനുവല്‍ ഫ്രെഡറിക് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. കായികരംഗത്തെ സംഭാവനകള്‍ക്ക് 2019 ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി മാനുവല്‍ ഫ്രെഡറികിനെ രാജ്യം ആദരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group