മുംബൈ : മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലായ് ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ ഭാഷകളിലും ബിഗ് ബോസ് നയിക്കുന്നത് അവിടത്തെ സൂപ്പർ താരങ്ങളാണ്.മലയാളത്തില്‍ മോഹൻലാലാണ് ബിഗ് ബോസ് ഷോയുടെ അവതാരകൻ. ഹിന്ദിയിലെ അവതാരകനായ സല്‍മാൻ ഖാന് ബിഗ് ബോസില്‍ നിന്ന് 150 മുതല്‍ 200 കോടി വരെ പ്രതിഫലമായി ലഭിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.അത്തരം അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് ഷോയുടെ നിർമാതാക്കളുടെ പ്രതിനിധിയായ റിഷി നെഗി. ‘സല്‍മാൻ ഖാനും ജിയോ ഹോട്സ്റ്രാറും തമ്മിലാണ് കരാർ. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ല. അഭ്യൂഹങ്ങളില്‍ പറയുന്ന തുക അദ്ദേഹം അർഹിക്കുന്നുണ്ടെന്നാണ് റിഷി പറയുന്നത്. സല്‍മാൻ ഖാൻ എപ്പിസോഡുകള്‍ കാണാറുണ്ടെന്നും ചില സമയങ്ങളില്‍ പ്രധാന സംഭവങ്ങളുടെ മണിക്കൂറുകള്‍ നീണ്ട ഫൂട്ടേജുകളാണ് കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സല്‍മാൻ ഖാന് സ്വന്തം കാഴ്ചപാടുകളുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ബോദ്ധ്യമില്ലാത്തതൊന്നും സംസാരിക്കാറില്ല. ഷോയുടെ അണിയറ പ്രവർത്തകർ ഇയർഫോണിലൂടെ വിവരങ്ങള്‍ നല്‍കുമെന്നത് വെറും അഭ്യൂഹമാണ്. ഷോ കാണുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ശേഷം കൃത്യമായി ഷോ കണ്ട് മനസ്സിലാക്കിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും റിഷി വ്യക്തമാക്കി
 
