ബെംഗളൂരുവില്‍ യുവതിക്ക് നേരെ ഭീഷണിയുമായി ഓട്ടോ ഡ്രൈവർ. പിക്ക് അപ്പ് സ്ഥലത്ത് യുവതി വൈകിയെത്തിയതിനെ തുടർന്നായിരുന്നു സംഭവം.ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇത് ഉയർത്തി. 2 മിനിറ്റ് കാത്തിരിക്കാൻ താൻ പറഞ്ഞതിന് അധികം തുക ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു.
റാപ്പിഡോ വഴിയാണ് യുവതി ഓട്ടോ ബുക്ക് ചെയ്തിരുന്നത്. ശ്രേയ എന്ന യുവതി എക്സില്‍ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് പ്രകാരം റാപ്പിഡോയില്‍ ബുക്ക് ചെയ്തതിന് പിന്നാലെ ഓട്ടോ ഡ്രൈവർ വീടിന്റെ മുന്നിലെത്തി. എന്നാല്‍, കാത്തിരിക്കാൻ പറഞ്ഞതിന്റെ പേരില്‍ അയാള്‍ തന്നോട് കയർത്തു സംസാരിച്ചു എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.’ഞാനൊരു ഓട്ടോ ബുക്ക് ചെയ്തു. താക്കോല്‍ തിരയുന്നതിനായി ഒരു രണ്ട് മിനിറ്റ് കാത്തിരിക്കാൻ ഞാനയാളോട് പറഞ്ഞു.
ഞാൻ താഴെ എത്തിയപ്പോള്‍ അയാള്‍ എന്റെയടുത്ത് കയർക്കാനും എന്നെ ഭീഷണിപ്പെടുത്താനും നോക്കി’ എന്നാണ് യുവതി പറയുന്നത്. നീ ഇവിടെ നിന്നും എങ്ങനെ പോകുമെന്ന് ഞാനൊന്ന് കാണട്ടെ എന്ന് ഡ്രൈവർ തന്നോട് പറഞ്ഞതായും യുവതി ആരോപിക്കുന്നു.പിന്നീട് റാപ്പിഡോ ഇയാളെ സസ്‍പെൻഡ് ചെയ്തതായി യുവതി കമന്റില്‍ കുറിച്ചിരിക്കുന്നതായി കാണാം. എങ്കിലും തന്റെ വീടിന്റെ മുന്നില്‍ വച്ചാണ് ഈ സംഭവം നടന്നത് എന്നതിനാല്‍ തന്റെ സുരക്ഷയെ കുറിച്ചോർത്ത് പേടിയുണ്ട് എന്നും യുവതി പറയുന്നു. അതേസമയം, എക്സില്‍ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.
സുരക്ഷയെ കുറിച്ച് തന്നെയാണ് പലരും കമന്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, ഡ്രൈവർ എന്തുകൊണ്ടാണ് 10 മിനിറ്റായി കാത്തിരിക്കുകയാണ് എന്ന് ആവർത്തിച്ച് പറയുന്നത് എന്ന് ചോദിച്ചവരും ഉണ്ട്. 10 മിനിറ്റ് കാത്തിരിക്കേണ്ടി വന്നിട്ടില്ല എന്നും തന്നെ എത്തേണ്ട സ്ഥലത്ത് എത്തിക്കാതെയാണ് അയാള്‍ വഴക്കിട്ടുകൊണ്ടിരുന്നത് എന്നും യുവതി പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസും പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്.അതേസമയം, റാപ്പിഡോ സംഭവത്തില്‍ മറുപടി നല്‍കുകയും പരാതിക്കാരനെ ബന്ധപ്പെടുകയും ചെയ്തു. തുടർന്നുള്ള ഒരു പോസ്റ്റില്‍, കമ്ബനി വേഗത്തില്‍ നടപടി സ്വീകരിച്ചതായി യുവതി സ്ഥിരീകരിച്ചു. “
അവർ ഇതില്‍ പെട്ടെന്ന് സഹായിച്ചു. അവർക്ക് നന്ദി. അയാള്‍ക്ക് എന്റെ വിലാസം അറിയാവുന്നതിനാല്‍, എന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു, അവർ ആ ആശങ്കകളും പരിഹരിച്ചു,” യുവതി പറഞ്ഞു.