Home Featured വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ കുഞ്ഞും മരിച്ചു, മരണസംഖ്യ മൂന്നായി

വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ കുഞ്ഞും മരിച്ചു, മരണസംഖ്യ മൂന്നായി

by admin

കർണാടകയിലെ ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയുടെ (32) മകൻ ഹൈസം ഹനാൻ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്‌ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

കാർ യാത്രികരായ വയനാട് കമ്ബളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്‌ദുള്‍ ബഷീർ (53), ഇദ്ദേഹത്തിന്റ സഹോദരീപുത്രനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. ബഷീറിന്റെ ഭാര്യ നസീമ (45) , മുഹമ്മദ് ഷാഫി എന്നിവർ ചികിത്സയില്‍ കഴിയുകയാണ്. തായ്‌ലൻഡില്‍ വിനോദയാത്ര കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group