വാഷിങ്ടണ്‍: രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിലെ ടെക്സാസില്‍ ‘മങ്കിപോക്സ്’ രോഗം സ്ഥിരീകരിച്ചു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും ദിവസം മുമ്ബ് നൈജീരിയയില്‍ നിന്ന് മടങ്ങിയെത്തിയ ടെക്സാസ് നിവാസിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ഡാളസിലെ ആശുപത്രിയില്‍ സമ്ബര്‍ക്കവിലക്കില്‍ പ്രവേശിപ്പിച്ചു. ജൂലൈ എട്ടിന് നൈജീരിയയില്‍നിന്ന് അത്ലാന്റയിലേക്കും പിറ്റേ ദിവസം അത്ലാന്റ മുതല്‍ ഡാളസിലേക്കും രണ്ടു വിമാനങ്ങളിലായാണ് ഇയാള്‍ യാത്ര ചെയ്തത്.
അതേസമയം, മങ്കിപോക്സിെന്റ ഒരൊറ്റ കേസില്‍ ആശങ്ക വേണ്ടതില്ലെന്നും പൊതുജനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2003ല്‍ 47 പേരെ ബാധിച്ചതിനുശേഷം മങ്കിപോക്സ് വൈറസ് പിന്നീട് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യെപ്പട്ടിട്ടില്ല. മിഡ്വെസ്റ്റിലെ വളര്ത്തുനായകളില്നിന്നാണ് അന്ന് ഈ വൈറസ് ബാധയുണ്ടായത്. വായുകണങ്ങള്‍ വഴി മങ്കിപോക്സ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരാനിടയുണ്ടെങ്കിലും എല്ലാവരും മാസ്ക് ധരിക്കുന്ന സാഹചര്യത്തില്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് സി.ഡി.സി പറഞ്ഞു. കോവിഡ് മൂലം വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ അതുവഴി അപകടസാധ്യത കുറയുമെന്നും ചൂണ്ടിക്കാട്ടുന്നു.
എന്താണ് മങ്കിപോക്സ്?
ഗുരുതര വൈറസ് രോഗം. സാധാരണയായി മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലാണ് രോഗബാധ കണ്ടെത്താറ്. വസൂരി പരത്തുന്ന വൈറസ് കുടുംബത്തില്‍പ്പെട്ടതാണ് മങ്കിപോക്സ് വൈറസും. ചില സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരും. പനി, നീര്‍വീഴ്ച, ശരീരത്തിലും മുഖത്തും തടിപ്പുകള്‍ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. രോഗബാധ നാലാഴ്ച വരെ നീണ്ടുനില്‍ക്കും.
മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ് ഒരു മലയാളിയുടെ സന്തോഷം. *Dayfresh* വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്. ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ *ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ* എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്. ഇപ്പോൾ *ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്.* പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും. അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?*ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ…. *Play Store:- App Store:- https://apple.co/3i54JyH