പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം.പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ ഇന്ദിരയെ (60) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഇന്ദിര തക്ഷണം മരിക്കുകയായിരുന്നു. കുടുംബ പ്രശനങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി വാസുവിനെ പോലീസ് പിടികൂടി.