Home Featured ബെംഗളൂരു : മോൻതാ ചുഴലിക്കാറ്റ് ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു : മോൻതാ ചുഴലിക്കാറ്റ് ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

by admin

ബെംഗളൂരു : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. സംസ്ഥാനത്തെ 11 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ഉത്തരകന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബീദർ, കലബുറഗി, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, റായ്പൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് ചൊവ്വാഴ്ചവരെ മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുംനൽകി

മോൻത’യില്‍ കുടുങ്ങി റെയില്‍വേയും; എറണാകുളത്തേക്കുള്ള സര്‍വീസ് വഴിതിരിച്ചുവിടുമെന്ന് അറിയിപ്പ്

മോൻത ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ ട്രെയിൻ സർവീസുകള്‍ വഴിതിരിച്ച്‌ വിടുകയാണെന്ന് റെയില്‍വേ. എറണാകുളത്തേക്കുള്ള സർവീസ് വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.മറ്റ് രണ്ട് സർവീസുകള്‍ പൂർണമായി റദ്ദാക്കുകയാണെന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ദക്ഷിണ റെയില്‍വേ അറിയിച്ചു.ഝാർഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ നമ്ബർ 18189 വഴിതിരിച്ചുവിടും. ഈ മാസം 28നാണ് ടാറ്റാനഗറില്‍ നിന്ന് ട്രെയിൻ യാത്ര ആരംഭിക്കുക.

തിത്‌ലഗർ, ലഖോളി, റായ്പൂർ, ബല്‍ഹർഷ എന്നീ പുതുക്കിയ റൂട്ടിലൂടെ ട്രെയിൻ സഞ്ചരിക്കും. ഭുവനേശ്വർ – പുതുച്ചേരി റൂട്ടിലുള്ള സർവീസുകള്‍ പൂർണമായി ക്യാൻസലാക്കി. പുതുച്ചേരിയില്‍ നിന്നും പുതുശ്ശേരിയിലേക്കുമുള്ള സർവീസുകള്‍ പൂർണമായി റദാക്കിയിട്ടുണ്ട്. ഒക്ടോബർ 28, 29 തീയതികളിലാണ് സർവീസുകള്‍.

ചെന്നൈ സെൻട്രലില്‍ നിന്ന് തിരുവനന്തപുരത്തേക്കും ആലപ്പുഴയിലേക്കുമുള്ള രണ്ട് ട്രെയിൻ സർവീസുകളില്‍ ഓരോ കോച്ച്‌ വീതം അധികമായി ചേർത്തിട്ടുണ്ട്. ചെന്നൈ സെൻട്രലില്‍ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്കുള്ള ട്രെയിനില്‍ (നമ്ബർ 12695) ഒരു എസി ടൂ ടയർ ആണ് ചേർത്തത്. തിരികെ സർവീസ് നടത്തുന്ന ട്രെയിനിലും (നമ്ബർ 12696) അധിക കോച്ചുണ്ടാവും. നവംബർ 3 മുതലാണ് അധിക കോച്ച്‌ ഉള്‍പ്പെടുത്തുക. ട്രെയിൻ നമ്ബർ 22639/22640 ആലപ്പുഴയിലേക്കും ആലപ്പുഴയില്‍ നിന്നും സർവീസ് നടത്തുന്ന ട്രെയിനിലും ഇതേ അധിക കോച്ച്‌ ഏർപ്പെടുത്തി. നവംബർ ഒന്ന് മുതല്‍ അധിക കോച്ച്‌ ഏർപ്പെടുത്തും. ഇക്കാര്യവും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദക്ഷിണ റെയില്‍വേ അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group