Home പ്രധാന വാർത്തകൾ ബെംഗളൂരുവില്‍ ബ്രസീലിയന്‍ മോഡലിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരുവില്‍ ബ്രസീലിയന്‍ മോഡലിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

by admin

ബെംഗളൂരു: കര്‍ണാടകയില്‍ ബ്രസീലിയന്‍ മോഡലിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഡെലിവറി ജീവനക്കാരന്‍ കൂടിയാണ് ഇയാള്‍.താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ബ്രസീലിയന്‍ മോഡല്‍ അതിക്രമത്തിന് ഇരയായത്. ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്.ഒരു ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത പലചരക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കിയതിന് പിന്നാലെയാണ് ഡെലിവറി ജീവനക്കാരന്‍ ബ്രസീലിയന്‍ മോഡലിനെ ആക്രമിച്ചത്.യുവതി തനിച്ചാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ റൂമിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട യുവതി മറ്റൊരു റൂമില്‍ കയറി വാതില്‍ അടച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും പൊലീസ് അറിയിച്ചു.ഡെലിവറി ജീവനക്കാരന്‍ മോശമായി പെരുമാറിയെന്നും അനുചിതമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഒക്ടോബര്‍ 25നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്.തൊഴിലുടമയുടെ സഹായത്താലാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ആര്‍ടി നഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group