ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഏറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്.പരിക്ക് ഗുരുതരമായതിനെ തുടർന്ന് താരത്തെ സിഡ്‌നിയിലെ ആശുപത്രീയില്‍ പ്രവേശിപ്പിച്ചിരുന്നു.നിലവില്‍ സിഡ്‌നി ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
അലക്സ്കാരിയെ പുറത്താക്കാനായി പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ശ്രേയസ് അയ്യര്‍ക്ക് ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. തുടർന്ന് ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിക്കുകയും പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ബിസിസിഐ അറിയിച്ചിരുന്നു.
രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതിനാല്‍ വരുന്ന 7 ദിവസത്തേക്ക് ശ്രേയസ് അയ്യർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. തുടക്കത്തിലേ റിപ്പോർട്ടുണ്ടായിരുന്നത് പരിക്ക് കാരണം ഒരു 3 ആഴ്ചയോളം ശ്രേയസ് അയ്യർക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും എന്നായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ചു അതിനിയും ജൂഡിയേക്കാം എന്നാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ശ്രേയസ് അയ്യർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ല എന്നാണ്.