പനാജി: എഫ്.സി ഗോവ-അല് നസര് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ മലയാളി ആരാധകന് ജയില് ശിക്ഷ. മത്സരത്തിന്റെ ഇടവേളയില് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയ ഇയാള് അല് നസര് താരം ജാവോ ഫെലിക്സിനെ കെട്ടിപിടിക്കുകയും, സെല്ഫി എടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഗോവ ഫത്തോഡ സ്റ്റേഡിയത്തില് നടന്ന മത്സരത്തിനിടെയാണ് സുരക്ഷ വീഴ്ച്ച ഉണ്ടായത്.അതിക്രമിച്ച് കടന്നയാള്ക്കെതിരെ കേസെടുത്തതായും, നടപടിക്രമങ്ങള് പൂര്ത്തിയാകുന്നതുവരെ ഇയാളെ സ്റ്റേഷനില് പാര്പ്പിച്ചതായും ഗോവ പൊലിസ് അറിയിച്ചു. എന്നാല് കേസില് അറസ്റ്റ് ആവശ്യമില്ലെന്നും, രണ്ട് ഫുട്ബോള് താരങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഇയാള്ക്കെതിരെ നടപടി ഉണ്ടായതെന്നും പൊലിസ് കൂട്ടിച്ചേര്ത്തു.അതേസമയം സുരക്ഷ വീഴ്ച്ചയില് എഫ്.സി ഗോവയ്ക്ക് 8.8 ലക്ഷം രൂപവരെ പിഴശിക്ഷ ചുമത്തുമെന്ന് റിപ്പോര്ട്ടുണ്ട്.ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്ഡോയില്ലാതെ കളത്തിലിറങ്ങിയ അല് നസ്റിനെതിരെ ശക്തമായ പോരാട്ടമാണ് എഫ്.സി ഗോവ നടത്തിയത്. സൗദി വമ്ബന്മാര്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ തോല്വിയാണ് ഗോവ വഴങ്ങിയത്. സിആര്7 ഇല്ലെങ്കിലും സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്സ്ലി കോമാന്, ഇനിഗോ മാര്ട്ടിനസ് തുടങ്ങിയ വമ്ബന് താരങ്ങള് കളത്തിലിറങ്ങിയിരുന്നു.മത്സരത്തിന്റെ പത്താം മിനുട്ടില് ആഞ്ചലോ ഗബ്രിയേലിലൂടെ ആദ്യം ഗോള് നേടിയത് അല് നസ്റാണ്. 27ാം മിനുട്ടില് ഹാറൂണ് കാമറിയിലൂടെ രണ്ടാം ഗോളും സഊദി ക്ലബ് സ്വന്തമാക്കി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് അല് നസര് നടത്തിയത്. കളിയുടെ 75 ശതമാനം ബോള് പൊസിഷനും ടീം കൈക്കലാക്കിയിരുന്നു.എങ്കിലും പൊരുതി തോറ്റ വീര്യവുമായാണ് എഫ്.സി ഗോവ കളം വിട്ടത്. 41ാം മിനുട്ടില് ഇന്ത്യന് ക്ലബിനായി ബ്രിസണ് ഫെര്ണാണ്ടസ് ആശ്വാസ ഗോള് കണ്ടെത്തി. ഗോവയിലെ ജവഹര് ലാല് നെഹ്റു സ്റ്റേഡിയത്തില് തിങ്ങി നിറഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു മത്സരം