Home Featured മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

by admin

കർണാടക ബേഗൂരില്‍ മലയാളികള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്.കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.മലേഷ്യയില്‍ ടൂർ പോയി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേ ആണ് അപകടം. ഇരുവരുടെയും മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ബന്ധുവായ ഷാഫി, ഭാര്യ ജസീറ, ഐസണ്‍ എന്നിവരെ മൈസൂർ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴയിലും ബെംഗളുരുവിലും വെച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; കാമുകനെ അന്വേഷിച്ച്‌ എത്തിയ ഗര്‍ഭിണിക്ക് പ്രായം പതിനേഴ്; യുവാവ് അറസ്റ്റില്‍

അഞ്ച് മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച്‌ നേരിട്ട് കാമുകന്റെ വീട്ടിലെത്തി. അമ്ബരന്ന വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെ വെളിച്ചത്തായത് ഞെട്ടിക്കുന്ന പീഡനവിവരങ്ങളാണ്.ഇതോടെ കാമുകൻ പോകോസോ കേസില്‍ അറസ്റ്റിലാകുകയും ചെയ്തു. ഹരിപ്പാട് താമല്ലാക്കല്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഫോണ്‍ വിളിച്ചിട്ടും പ്രതികരിക്കാതായതോടെയാണ് പെണ്‍കുട്ടി നേരിട്ട് യുവാവിന്റെ വീട്ടില്‍ എത്തിയത്.

വീട്ടുകാർ സംഭവത്തില്‍ സംശയം തോന്നി പൊലീസിനെ അറിയിക്കുകയും തുടർന്ന് ഹരിപ്പാട് പൊലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം, 2023-ല്‍ സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായാണ് പ്രണയം തുടങ്ങിയതെന്ന് പറയുന്നു. പിന്നീട് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ നഗരത്തിലെ ഒരു ലോഡ്ജില്‍വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് ബെംഗളൂരുവില്‍ പഠനത്തിനിടെ താമസ സ്ഥലത്തേക്കെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോക്സോ നിയമപ്രകാരംയും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമനിരോധന നിയമപ്രകാരംയും കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിന്റെ അറസ്റ്റ് പിന്നാലെ ഹരിപ്പാട് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. സംഭവം പ്രദേശത്ത് വ്യാപകമായ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group