ബെംഗളൂരു: യുവാവ് കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിലുള്ള ദേഷ്യം തീര്‍ത്തത് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്ത്. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി കാറുകളാണ് 27കാരനായ യുവാവ് തല്ലിത്തകര്‍ത്തത്. കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുമായി വേര്‍പിരിഞ്ഞതിലുള്ള ദേഷ്യത്തിലാണ് കാറുകള്‍ തല്ലിത്തകര്ത്തതെ പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാതോരു പ്രകോപനവുമില്ലാതെ, റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ യുവാവ് തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.