Home പ്രധാന വാർത്തകൾ വൃത്തി മുഖ്യം! അപ്ഡേറ്റിനൊരുങ്ങി ഇന്ത്യൻ റെയില്‍വേ, ട്രെയിനില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ക്ക് മേല്‍ ഇനി മുതല്‍ കവറുകള്‍

വൃത്തി മുഖ്യം! അപ്ഡേറ്റിനൊരുങ്ങി ഇന്ത്യൻ റെയില്‍വേ, ട്രെയിനില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ക്ക് മേല്‍ ഇനി മുതല്‍ കവറുകള്‍

by admin

ദില്ലി: എസി കോച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതപ്പിന് ഇനി മുതല്‍ കവറുകളുമുണ്ടാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ശുചിത്വം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സുഖകരവുമായ യാത്രാനുഭവം നല്‍കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഉദ്ഘാടനവും അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ബെഡ് ഷീറ്റുകളും തലയിണ കവറുകളും പോലെ പുതപ്പുകള്‍ അഥവാ ബ്ലാങ്കെറ്റ് പതിവായി കഴുകാറില്ല എന്നതിനാല്‍ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്വർഷങ്ങളായി റെയില്‍വേയില്‍ പുതപ്പുകള്‍ നല്‍കി വരുന്നുണ്ടെെന്നും, എന്നാല്‍ യാത്രക്കാരുടെ മനസ്സില്‍ എപ്പോഴും ഒരു സംശയമുണ്ടെന്നും അതാണ് നീങ്ങുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. പ്രിന്റ് ചെയ്ത പുതപ്പിന്റെ കവറുകള്‍ എല്ലാ എസി കോച്ചുകളിലും ഉണ്ടാകും. ജയ്പൂർ-അസർവ എക്സ്പ്രസില്‍ ആണ് ഇത് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പതിയെ, പദ്ധതി വിവിധ മേഖലകളിലെ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം , ട്രെയിൻ യാത്രക്കാർക്ക് നല്‍കുന്ന പുതപ്പുകള്‍ മാസത്തിലൊരിക്കലെങ്കിലും കഴുകാറുണ്ടെന്ന് അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group