Home കേരളം കോട്ടയത്ത് കിടപ്പുരോഗിയായ സ്‌ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കോട്ടയത്ത് കിടപ്പുരോഗിയായ സ്‌ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി

by admin

കോട്ടയം : കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരുരിന് സമീപം മാന്താടിക്കവലയിലാണ് സംഭവം.എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. രമണിയെ ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രമണിയും ഭർത്താവും രണ്ട് ആണ്‍മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. ശബ്ദം കേട്ട് മൂത്ത മകൻ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. രമണിയെയും ഭിന്നശേഷിക്കാരനായ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നാണ് സോമൻ പൊലീസിന് നല്‍കിയ മൊഴി.

You may also like

error: Content is protected !!
Join Our WhatsApp Group