Home Featured ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

by admin

പാലക്കാട് : ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.ബെംഗളൂരുവിൽ ജലഹള്ളിയിലാണ് അഖിലും ഭാര്യ എൻ. സുമയും താമസിച്ചിരുന്നത്. ഇവിടെ എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്നു അഖിൽ.

സമീപത്തെ സ്വകാര്യ കോളേജിലെ അധ്യാപികയായ ഭാര്യയെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കുവീണ അഖിലിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമയ്ക്കും പരിക്കുണ്ട്.അച്ഛൻ: സി.എസ്. ഗജേന്ദ്രപ്രസാദ്. അമ്മ: സുതലകുമാരി. സംസ്ക്‌കാരം ശനിയാഴ്‌ച രാവിലെ ഒൻപതിന് തേങ്കുറുശ്ശി വാതകശ്‌മശാനത്തിൽ.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗാർഥികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തി.വഞ്ചനാപരമായ റിക്രൂട്ട്മെന്‍റ് ഓഫറുകള്‍ വന്നാല്‍ സൂക്ഷിക്കണം എന്നാണ് തിരുവനന്തപുരം ഡിവിഷൻ അധികൃതർ നല്‍കുന്ന നിർദേശം.മുതിർന്ന റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ചിലർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ സമീപിച്ചത്. ജോലി ലഭിക്കാൻ ഇവർ വൻതുകകള്‍ ആവശ്യപ്പെട്ട വിവരവും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോർഡുകളും റെയില്‍വേ റിക്രൂട്ട്മെന്‍റ് സെല്ലുകളുമാണ് നിലവില്‍ റിക്രൂട്ട്മെന്‍റുകള്‍ നടത്തുന്നത്.റെയില്‍വേയില്‍ ജോലി ഉറപ്പാക്കുന്നതിന് കുറുക്കുവഴികളോ ഇടനിലക്കാരോ ഇല്ലെന്നും നിർദേശത്തില്‍ പറയുന്നു.മാത്രമല്ല റിക്രൂട്ട്മെന്‍റ്ബോർഡും റിക്രൂട്ട്മെന്‍റ് സെല്ലും അവരുടെ പേരില്‍ പ്രവർത്തിക്കാൻ വ്യക്തികളെയോ ഏജൻസികളെയോ കോച്ചിംഗ് സെന്‍ററുകളെയോ അധികാരപ്പെടുത്തിയിട്ടുമില്ല.റിക്രൂട്ട്മെന്‍റ് സംബന്ധിച്ച അറിയിപ്പുകളും അപ്ഡേറ്റുകളും ആർആർബിയുടെയും ആർആർസിയുടെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാറുണ്ട്.

മാത്രമല്ല ഇവ മാധ്യമങ്ങള്‍ വഴിയും ഇത് ഉദ്യോഗാർഥികളെ അറിയിക്കാറുണ്ട്. റിക്രൂട്ട്മെന്‍റുകള്‍ സംബന്ധിച്ച വ്യക്തതക്കായി ആർആർബി, തിരുവനന്തപുരം – 0471- 2323357, ആർആർബി, ചെന്നൈ -044-2827532, ചെന്നൈ ആർആർസി – 9500 481087 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം. നിയമവിരുദ്ധമായ ഓഫറുകളുമായി ആരെങ്കിലും സമീപിച്ചാല്‍ ഉടൻ പോലീസില്‍ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group